Posted On
date_range Updated On
date_range കല കുവൈത്ത് ആരോഗ്യപരിപാലന ക്ളാസ്
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (കല കുവൈത്ത്) മംഗഫ് ബി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ആരോഗ്യ പരിപാലന ക്ളാസ് സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിനിടയില്‍ വര്‍ധിച്ചുവരുന്ന മാനസിക പിരിമുറുക്കങ്ങള്‍, അനാരോഗ്യകരമായ ജീവിത-ഭക്ഷണ ശൈലികള്‍ തുടങ്ങിയവയെക്കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കാന്‍ മംഗഫ് കെ.ആര്.എച്ച് ക്യാമ്പില്‍ നടത്തിയ പരിപാടി കെ.ആര്.എച്ച് പ്രോജക്ട് മാനേജര്‍ മുഹമ്മദ് ഹസനുദ്ദീന് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ. വിനോദ് വാര്യര്‍ ക്ളാസ് നയിച്ചു. സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ജയന് അധ്യക്ഷത വഹിച്ചു. സാമൂഹികവിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, വിനോദ് എന്നിവര്‍ സംസാരിച്ചു. മംഗഫ് യൂനിറ്റ് കണ്‍വീനര്‍ സുകുമാരന്‍ സ്വാഗതവും യൂനിറ്റ് എക്സിക്യുട്ടിവ് അംഗം എം.കെ. പ്രകാശന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.