???. ?????? ???? ???????

രാജ്യത്ത് ഒരു ശതമാനം പേര്‍  മസ്തിഷ്കാഘാതംമൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളില്‍ രക്തസമ്മര്‍ദം കൂടി മസ്തിഷ്കാഘാതം സംഭവിച്ച് മരിക്കുന്നവരുടെ എണ്ണം ഭാവിയില്‍ കൂടിയേക്കാമെന്ന് മുന്നറിയിപ്പ്. 
ആരോഗ്യമന്ത്രാലയത്തിന്‍െറ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊതുജനാരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്ലാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ രാജ്യനിവാസികളില്‍ പ്രതിവര്‍ഷം ഒരു ശതമാനം പേരാണ് രക്തസമ്മര്‍ദം കൂടിയും പക്ഷാഘാതം സംഭവിച്ചും മരിക്കുന്നത്. 
അതേസമയം, തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും ഇതുമൂലമുള്ള മരണതോത് കൂടാനുള്ള സാധ്യതയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
18ന് മുകളില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍ അധികപേരില്‍  അമിതമായ രക്തസമ്മര്‍ദം  കാണപ്പെടുന്നത് ആശാവഹമല്ല. 
ലോകാരോഗ്യ സംഘടനയുടെ അവസാനത്തെ വെളിപ്പെടുത്തല്‍ പ്രകാരം കുവൈത്തിലെ 20 ശതമാനം പേര്‍ പ്രമേഹരോഗികളും 25 ശതമാനം പേര്‍  അമിതമായ രക്തസമ്മര്‍ദത്തിന് അടിപ്പെട്ടവരുമാണ്. 
40 ശതമാനം പേര്‍ അമിതവണ്ണം കൊണ്ട് പ്രയാസപ്പെടുന്നവരും 20.5 ശതമാനം പേര്‍ പുകവലി ശീലമാക്കിയവരുമാണ്. 62.5 ശതമാനം പേരാണ് ഉന്മേഷക്കുറവ് പോലുള്ള പ്രയാസം അനുഭവിക്കുന്നത്. 
ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന അമിത കൊളസ്ട്രോളിന് അടിപ്പെട്ടവരുടെ തോത് 55.9 ശതമാനത്തിലത്തെിയതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം ജീവിത ശൈലീ രോഗങ്ങള്‍ കാരണം ഹൃദയാഘാതത്തെപോലെ ആളുകളില്‍ മസ്തിഷ്കാഘാതവും സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്ന് ഡോ. ഖാലിദ് അല്‍ സഹ്ലാവി കൂട്ടിച്ചേര്‍ത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.