Posted On
date_range Updated On
date_range വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പയ്യോളി അയനിക്കാട് ചാക്കണ്ടി നിസാര്‍ (48) ആണ് സുലൈബികാത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
24 വര്‍ഷമായി സുലൈബികാത്ത് ഗര്‍നാത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. മകന്‍ നിഷാദ് ഗള്‍ഫ്മാര്‍ട്ട് ജീവനക്കാരനാണ്.
ഭാര്യ: സുഹറ. മറ്റു മക്കള്‍: നിസാല്‍, നിസ്ലത്ത്. കെ.കെ.എം.എ ജഹ്റ ശാഖ അംഗമാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.കെ.എം.എ മാഗ്നറ്റ് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.