കെ.ഡി.എന്‍.എ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്റ്റ് എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഹ്ലി ബാങ്ക് എക്സിക്യൂട്ടിവ് മാനേജര്‍ രാജന്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി.എന്‍.എ പ്രസിഡന്‍റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. നവാഗത പ്രതിഭക്കുള്ള ബ്രിട്ടീഷ് പാര്‍ലമെന്‍റ് റോട്ടറി ക്ളബ് പുരസ്കാരജേതാവ് സോണി സെബാസ്റ്റ്യന്‍ (എം.ഡി, ഫ്യൂഷന്‍ ഗ്രൂപ് ഓഫ് കമ്പനീസ്) മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെ കൃഷ്ണന്‍ കടലുണ്ടി, എം.എം. സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
 അസീസ് തിക്കോടി, സത്യന്‍ വരൂണ്ട എന്നിവര്‍ മെമന്‍േറാ കൈമാറി. ബഷീര്‍ ബാത്ത, എസ്.എ. ലബ്ബ, അനില്‍ കേളോത്ത്, സത്താര്‍ കുന്നില്‍, അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്) എന്നിവര്‍ സംസാരിച്ചു. മയക്കുമരുന്ന് ചതിയില്‍പ്പെട്ട് ജയിലിലായ കാസര്‍കോട് സ്വദേശി റാഷിദിന്‍െറ മോചനത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം എസ്.എ. ലബ്ബ, മുനീര്‍ അഹ്മദിന് കൈമാറി. 
റാഫി കല്ലായി, സമീര്‍ വെള്ളയില്‍, അന്‍വര്‍ സാരംഗ്, കബീര്‍ കാലിക്കറ്റ്, മെര്‍ലിന്‍, അബ്ദുറഹ്മാന്‍, സരിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അനഘ, ബ്രിന്ദ, ആന്‍ മരിയ, ലിയ, നാസര്‍ തിക്കോടി എന്നിവരുടെ നൃത്തവും അരങ്ങേറി. സുരേഷ് മാത്തൂര്‍, ഇല്യാസ് തോട്ടത്തില്‍, ആലിക്കോയ, സന്തോഷ് പുനത്തില്‍, ടി.എം. പ്രജു, മോഹന്‍രാജ്, ഷിജിത്ത് കുമാര്‍, സന്തോഷ് നമ്പയില്‍, കരുണന്‍ പേരാമ്പ്ര, മുഹമ്മദ് ഹനീഫ, അബ്ദുസ്സലാം, തുളസീധരന്‍, രഘുനാഥ്, എ.എം. ശംസുദ്ദീന്‍, അജേഷ് സോമസുന്ദരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട സ്വാഗതവും ട്രഷറര്‍ സഹീര്‍ ആലക്കല്‍ നന്ദിയും പ
റഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.