പാസ്പോര്‍ട്ട്-ഇഖാമ കാലാവധി ബന്ധിപ്പിക്കല്‍ സംവിധാനം പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ഇഖാമയും (താമസാനുമതി രേഖ) പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനം പ്രാബല്യത്തില്‍വന്നതായി ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ താമസകാര്യ വകുപ്പ് അറിയിച്ചു.
ഇതോടെ, പാസ്പോര്‍ട്ടിന്‍െറ കാലാവധി തീരുന്നതോടെ ഇഖാമയുടെ കാലാവധിയും അവസാനിക്കും.
പുതിയ സംവിധാനം പ്രാബല്യത്തില്‍വരുന്നതോടെ താമസവിസ ഇഷ്യു ചെയ്യുന്നതും ഇഖാമ ലംഘനം കണ്ടത്തെുന്നതും പിഴ ചുമത്തുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ സുഗമമാവുമെന്ന് പ്രതീക്ഷിക്കുന്നതായി താമസകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫി വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍
രാജ്യത്ത് താമസവിസയിലോ ആശ്രിതവിസയിലോ (കുടുംബവിസ) എത്തുന്നവരുടെ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് രണ്ടുവര്‍ഷം കാലാവധിയുണ്ടായിരിക്കണം, സന്ദര്‍ശകവിസയിലത്തെുന്നവരുടെ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം കാലാവധിയുണ്ടായിരിക്കണം, ഒരു വര്‍ഷം കാലാവധിയില്ലാത്ത പാസ്പോര്‍ട്ട് ഉടമക്ക് വര്‍ക് പെര്‍മിറ്റ് ഇഷ്യുചെയ്യില്ല എന്നിവയാണവ.
ആശ്രിതവിസക്കാരുടെ ശ്രദ്ധക്ക്
ആശ്രിത വിസയിലത്തെുന്നവരുടെ ഇഖാമ കാലാവധി സ്പോണ്‍സറുടെ ഇഖാമ കാലാവധി വരെ മാത്രമാക്കി പരിമിതപ്പെടുത്തുന്ന നിയമവും ഇതിന്‍െറ ഭാഗമായി നടപ്പാക്കും. ഒരുവര്‍ഷം മാത്രം വിസയുള്ള സ്പോണ്‍സറായ ഭര്‍ത്താവ് ഏതെങ്കിലും കേസിന്‍െറ പേരില്‍ നാടുകടത്തപ്പെടുമ്പോഴും അതിലധികം സമയത്തെ ഇഖാമയുള്ള ഭാര്യയും മക്കളും കുവൈത്തില്‍ തുടരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണിതെന്ന് മറാഫി വിശദീകരിച്ചു.
സന്ദര്‍ശകവിസക്കാര്‍ക്ക്
സന്ദര്‍ശകവിസയിലത്തെുന്നവര്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങി പിന്നീട് താമസവിസ സംഘടിപ്പിക്കുന്നത് ഒരുനിലക്കും അനുവദിക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരക്കാര്‍ പിടിയിലായാല്‍ കൂടുതലായി കഴിഞ്ഞ കാലത്തെ പിഴയടച്ചശേഷം വിരലടയാളമെടുത്ത് നാടുകടത്തും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും സ്വീകരിക്കുക. കൂടാതെ, താമസവിസ കാലാവധി കഴിഞ്ഞശേഷം പുതുക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കിക്കൊടുക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമാപ്പില്ല
പൊതുമാപ്പോ ഇളവുകാലമോ സര്‍ക്കാറിന്‍െറ പരിഗണനയിലില്ളെന്ന് മറാഫി വ്യക്തമാക്കി. സര്‍ക്കാറിന്‍െറ പണം കുറെ ചെലവാകുകയെന്നല്ലാതെ പൊതുമാപ്പുകൊണ്ട് കാര്യമായ ഗുണമൊന്നും ലഭിക്കില്ല.
നിയമവിരുദ്ധ താമസക്കാരില്‍ ഭൂരിഭാഗവും ഇതുപയോഗപ്പെടുത്തി നാടുപിടിക്കുകയോ താമസം നിയമവിധേയമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
വിസക്കച്ചവടക്കാര്‍ക്ക് പിടിവീഴും
വിസക്കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പുതിയ സംവിധാനം അവസരം നല്‍കുമെന്ന് മറാഫി പ്രത്യാശിച്ചു. ഗാര്‍ഹിക വിസയില്‍ വിദേശികളെ എത്തിച്ച്
അനധികൃതമായി തൊഴില്‍ ചെയ്യാന്‍ വിടുന്ന വന്‍ റാക്കറ്റുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമടങ്ങുന്ന ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള എല്ലാ ശ്രമങ്ങളും നടത്തും -മറാഫി വ്യക്തമാക്കി.
എംബസികള്‍ വഴി ബോധവത്കരണം
ചുരുങ്ങിയത് ഒരു വര്‍ഷത്തെ കാലാവധിയുള്ള വിധത്തില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ തങ്ങളുടെ പൗരന്മാരെ ബോധവത്കരിക്കുന്നതിന് വിദേശരാജ്യങ്ങളുടെ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ സംവിധാനത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നതിന് പൗരന്മാരെ ഉണര്‍ത്താനും എംബസികള്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.