കുവൈത്ത് സിറ്റി: ദേശീയദിനാഘോഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനമിടിച്ചുകയറ്റി പൊലീസുകാരന്‍ മരിക്കാനിടയായ സംഭവം ഭീകരവാദ പ്രവര്‍ത്തനമാണെന്ന് സൂചന. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചോദ്യംചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതിയില്‍നിന്ന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
രാജ്യത്തിന്‍െറ ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്ന തരത്തിലുള്ള തീവ്രവാദ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നയാളാണ് പ്രതിയായ അബ്ദുല്‍ അസീസ് വലീദ് ഷാഹിന്‍ അല്‍ശംലാന്‍ എന്ന് തെളിവെടുപ്പിനിടെ മനസ്സിലാക്കാനായിട്ടുണ്ടെന്നാണ് വിവരം. കുറ്റകരമായ ഈ കൃത്യം ചെയ്യാന്‍ നേരത്തേ തന്നെ ഇയാള്‍ പദ്ധതി തയാറാക്കിയിരുന്നുവത്രെ. തെളിവെടുപ്പുമായി പൂര്‍ണമായി സഹകരിച്ച പ്രതിയില്‍ പിതാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയതുപോലുള്ള മാനസിക രോഗത്തിന്‍െറ ലക്ഷണമൊന്നും കാണാനായില്ളെന്നും അധികൃതര്‍ പറഞ്ഞു.
പൊലീസുകാരെ വാഹനമിടിപ്പിക്കുന്നതിനുവേണ്ടി കൈകൊണ്ട നീക്കങ്ങളെ സംബന്ധിച്ചും സ്ഥല നിര്‍ണയത്തെ കുറിച്ചും പ്രതി തെളിവെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിക്കുകയുണ്ടായി. അതിനിടെ, ഇയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തുര്‍കി മുഹമ്മദ് അല്‍ഇന്‍സിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് സബ്ഹാനിലെ പൊതു ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ്, ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് അല്‍ഫഹദ്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഒൗദ്യോഗിക ചടങ്ങുകളോടെയാണ് ഖബറടക്കം നടന്നത്.
രാജ്യത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാവിനെ രാജ്യം നന്ദിയോടെ ഓര്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.