കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എ.ടി.എം തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. രഹസ്യ ഉപകരണത്തിന്‍െറ സഹായത്തോടെ ഉപഭോക്താക്കളുടെ കാര്‍ഡുവിവരങ്ങള്‍ ചോര്‍ത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കൊളംബിയയില്‍നിന്ന് ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് ഇന്‍റര്‍പോള്‍ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിന്‍െറ അടിസ്ഥാനത്തിലാണ് രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയത്.
എ.ടി.എമ്മുകളില്‍നിന്ന് ഇടപാടുകാര്‍ പണം പിന്‍വലിക്കുമ്പോള്‍ രഹസ്യ ഉപകരണം ഉപയോഗിച്ച് പിന്‍ നമ്പര്‍ ഉള്‍പ്പെടെ കാര്‍ഡ് വിവരങ്ങള്‍ പകര്‍ത്തിയശേഷം പണം പിന്‍വലിക്കലാണ് തട്ടിപ്പ് സംഘത്തിന്‍െറ പ്രവര്‍ത്തനശൈലിയെന്നും അന്താരാഷ്ട്ര തലത്തില്‍ നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇന്‍റര്‍പോള്‍ അധികൃതര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംശയകരമായ ഇടപാടുകളെ കുറിച്ച് സെന്‍ട്രല്‍ ബാങ്കിനെ വിവരമറിയിക്കണമെന്നും ബാങ്കുകള്‍ക്ക് അയച്ച നിര്‍ദേശത്തില്‍ പറയുന്നു. കുവൈത്തില്‍നിന്ന് ഇതുവരെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയതായോ പണം പിന്‍വലിക്കപ്പെട്ടതായോ പരാതി ലഭിച്ചിട്ടില്ളെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.