???????? ??.??.??.?????? ????????? ??????? 40?? ?????????????? ????????? ????????? ?????? ??????? ???????? ??????????

കുവൈത്ത് കെ.എം.സി.സി 40ാം വാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം

കുവൈത്ത് സിറ്റി: ആധുനിക കാലഘട്ടത്തില്‍ കാരുണ്യപദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ സോഷ്യല്‍ എന്‍ജിനീയറിങ് പോലുള്ള ബൗദ്ധിക രീതികള്‍ പരീക്ഷിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുവൈത്ത് കെ.എം.സി.സിയുടെ ഒരു വര്‍ഷം നീളുന്ന 40ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം ഇപ്പോള്‍ നല്‍കുന്ന സഹായങ്ങള്‍ ഭാവിയില്‍ ആവശ്യമില്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കണം. കാരുണ്യത്തിന്‍െറ വറ്റാത്ത ഉറവയായി നില്‍ക്കുന്ന കെ.എം.സി.സികള്‍ നാട്ടിലുള്ള പാവങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ഐ.പി.സി ചെയര്‍മാന്‍ ശൈഖ് സയ്യിദ് സൗദ് അല്‍ ഉതൈബി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മുഖ്യാതിഥിയായി. കുവൈത്ത് കെ.എം.സി.സി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വിവിധയിനം കാരുണ്യ പദ്ധതികളുമായാണ് കെ.എം.സി.സി 40ാം വാര്‍ഷികം ആഘോഷിക്കുന്നത്. പ്രഖ്യാപന സമ്മേളനം, ഈദ് സ്നേഹ സമ്മേളനം, വനിതാ സമ്മേളനം, കലാ കായിക മത്സരങ്ങള്‍, സമാപന സമ്മേളനം എന്നിവയാണ് ആഘോഷ പരിപാടികള്‍. സമ്മേളന ഭാഗമായി വിവിധ കാരുണ്യപദ്ധതികളുടെ പ്രഖ്യാപനം മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു.
ബൈത്തുറഹ്മകള്‍, നിര്‍ധന യുവതീയുവാക്കളെ കണ്ടത്തെി സമൂഹ വിവാഹം, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വീല്‍ചെയറുകളും സ്ട്രെച്ചറുകളും, മുഴുവന്‍ ജില്ലകളെയും ഉള്‍പ്പെടുത്തി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, സീതി സാഹിബ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്, കേരളത്തിലെ മുഴുവന്‍ സി.എച്ച് സെന്‍ററുകള്‍ക്കും സാമ്പത്തിക സഹായം എന്നിങ്ങനെ രണ്ടരക്കോടി രൂപയുടെ കാരുണ്യ പദ്ധതികളാണ് വാര്‍ഷികാഘോഷ ഭാഗമായുള്ളത്.
കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി പദ്ധതി വിശദീകരിച്ചു. ശൈഖ് തഹ്സീന്‍ ഹുസൈനി, ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റിയുടെ സുരക്ഷാവിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ ബദ്ര്‍ അബൂറഗാബ ഉതൈബി, ജലീബ് ജില്ലാ പൊലീസ് മേധാവി കേണല്‍ ഇബ്രാഹിം അബ്ദുറസാഖ് അല്‍ദായ്, ബി.ഇ.സി ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസ്, ആര്‍.സി സുരേഷ്, ഗ്രാന്‍റ് ഹൈപ്പര്‍ മേധാവി അയ്യൂബ് കേച്ചേരി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മേധാവി അഫ്സല്‍ ഖാന്‍, മുസതഫ കാരി, ഹംസ പയ്യന്നൂര്‍, ഉപദേശക സമിതി ചെയര്‍മാന്‍ പി.എ. റഷീദ്, മുന്‍ പ്രസിഡന്‍റും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ദീന്‍ കണ്ണേത്ത്, മുന്‍ പ്രസിഡന്‍റുമാരായ എ.കെ. മഹ്മൂദ്, കുഞ്ഞഹമ്മദ് പേരാമ്പ്ര, മുന്‍ ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ ബാത്ത, സലാം വളാഞ്ചേരി, കെ.കെ.എം.എ നേതാവ് എ.പി. സലാം, ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍, എച്ച്. ഇബ്രാഹിംകുട്ടി, വൈസ്പ്രസിഡന്‍റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, അത്തീഖ് കൊല്ലം, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കല്‍, എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, വിവിധ സംഘടനാ നേതാക്കളായ സാം പൈനാംമൂട്, എബി വരിക്കാട്, അബ്ദുല്‍ വഹാബ്, ഉസ്മാന്‍ ദാരിമി, അസീസ് നരക്കോട്ട്, എം.ടി. മുഹമ്മദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.