??????? ???? ??????

പൊതുമേഖലയിലെ സ്വദേശികളുടെ തോത് 40 ശതമാനമാക്കും –മന്ത്രി

കുവൈത്ത് സിറ്റി: പൊതുമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം നിലവിലെ 85 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വഖഫ്, നീതിന്യായ മന്ത്രി യഅ്ഖൂബ് അല്‍ സാനിഅ് പറഞ്ഞു.
പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
 നിലവില്‍ രാജ്യത്ത് തൊഴിലെടുക്കുന്ന സ്വദേശികളില്‍ 85 ശതമാനം പേരും ജോലി ചെയ്യുന്നത് സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമാണ്. 15 ശതമാനം മാത്രമാണ് സ്വകാര്യമേഖലകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നത്.
 സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ സ്വദേശികള്‍ വിമുഖത കാണിക്കുന്നുവെന്നാണ് ഇതിനര്‍ഥം. ഇത് നല്ല പ്രവണതയല്ല. കാലം മുന്നോട്ടുപോകുന്നതോടെ തൊഴില്‍ രഹിതരായ എല്ലാ സ്വദേശികളെയും പൊതുമേഖലകളില്‍ നിയമിക്കുകയെന്നത് അസാധ്യമാവും. അതേസമയം, പുതിയ വികസന പദ്ധതികളുടെ ഭാഗമായി സ്വകാര്യമേഖലയില്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.
 ഇത്തരം ചെറുകിട-വന്‍കിട സംരംഭങ്ങളിലേക്ക് അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ സ്വദേശി ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
2030 ആവുമ്പോഴേക്ക് ബിരുദധാരികളായ തൊഴിലില്ലാത്ത സ്വദേശി യുവാക്കളുടെ എണ്ണം 30,000ത്തില്‍ എത്തുമെന്ന സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പിന്‍െറ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേ
ര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.