കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനം കണ്ടത്തൊന്‍ അത്യാധുനിക ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന അഭ്യൂഹം ആഭ്യന്തര മന്ത്രാലയം തള്ളി. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ ഒരടിസ്ഥാനവുമില്ളെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇങ്ങനെയൊരു ആലോചന പോലും ഉണ്ടായിട്ടില്ല. നേരത്തേ, ജനറല്‍
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് അത്യാധുനിക കാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടത്തെി നടപടിയെടുക്കാനൊരുങ്ങുന്നതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
സോഷ്യല്‍മീഡിയയിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.