ഐ.എസ് ബന്ധമാരോപിച്ച് യുവതിയുടെ അറസ്റ്റ്: വിശദാംശങ്ങള്‍ തേടി ഫിലിപ്പീന്‍സ് എംബസി

കുവൈത്ത് സിറ്റി: ഐ.എസ് ബന്ധത്തിന്‍െറ പേരില്‍ കുവൈത്തില്‍ ഫിലിപ്പീന്‍സ് യുവതി കസ്റ്റഡിയിലായ സംഭവത്തില്‍ എംബസിയുടെ ഇടപെടല്‍.
അറസ്റ്റ് സംബന്ധമായ വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പീന്‍സ് സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. യുവതിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട അംബാസഡര്‍, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഫിലിപ്പീന്‍സ് കുവൈത്തിനൊപ്പമുണ്ടാവുമെന്നും വ്യക്തമാക്കി. ലിവാനി അസ്വിലോ (32) എന്ന ഫിലിപ്പീന്‍സ് യുവതിയെ ഐ.എസ് ബന്ധമാരോപിച്ച് കഴിഞ്ഞയാഴ്ച കുവൈത്ത് രാജ്യസുരക്ഷാ വിഭാഗം കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ്  സംബന്ധിച്ച വാര്‍ത്തകള്‍ വന്നയുടനെ കുവൈത്തിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ റെനാറ്റോ പെദ്രോ എംബസി ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്യുകയും ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് യുവതിയെ കാണാനുള്ള സാധ്യതകള്‍  അന്വേഷിച്ചുവരുകയാണെന്ന് ഫിലിപ്പീന്‍സ് എംബസി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അംബാസഡര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ലിബിയയില്‍ ദാഇശ് സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവുമായി ടെലിഗ്രാം ആപ്ളിക്കേഷന്‍ വഴി നടത്തിയ സംഭാഷണങ്ങളാണ്   യുവതിയുടെ അറസ്റ്റിന് വഴിയൊരുക്കിയത്. സോമാലിയന്‍ പൗരനായ ഭര്‍ത്താവിന്‍െറ ഉപദേശമനുസരിച്ച് ചാവേര്‍ ആക്രമണം നടത്താനാണ് താന്‍ കുവൈത്തിലത്തെിയതെന്നും ആക്രമണത്തിനായി സ്ഫോടക വസ്തുക്കള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും യുവതി സമ്മതിച്ചതായാണ് അധികൃതര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.