ജംഇയ്യകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉംറ, സൗജന്യ വിനോദയാത്ര നിര്‍ത്താന്‍ ആലോചന

കുവൈത്ത് സിറ്റി: രാജ്യത്തെ കോഓപറേറ്റിവ് സൊസൈറ്റികള്‍ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഉംറയും മറ്റു വിനോദയാത്ര പരിപാടികളും നിര്‍ത്തലാക്കാന്‍ സാമൂഹിക തൊഴില്‍കാര്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രത്തിന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിശ്ചിത തുകക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഉംറ, വിനോദയാത്രാ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
മില്യന്‍ കണക്കിന് ദീനാര്‍ ഇതിനായി ചെലവഴിക്കപ്പെടുമ്പോള്‍തന്നെ ഇക്കാര്യത്തില്‍ സുതാര്യതവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ളെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ത്താന്‍ ആലോചിക്കുന്നത്. കഴിഞ്ഞവര്‍ഷം ഉംറ, വിനോദ യാത്രാ പരിപാടികള്‍ക്കായി 3.6 മില്യന്‍ ദീനാറാണ് ചെലവഴിച്ചത്. നറുക്കെടുപ്പില്‍ പങ്കെടുത്തവരില്‍ 2.8 ശതമാനം മാത്രം ഗുണഫലം അനുഭവിക്കുകയെന്നത് അനീതിയാണെന്നാണ് മന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍.
വിമാന ടിക്കറ്റ് എടുക്കുന്നതില്‍ വ്യാപകമായ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും കണ്ടത്തെിയിട്ടുണ്ട്. കമീഷന്‍പറ്റി പൊതുമുതലിന് നഷ്ടം വരുത്തുന്നുവെന്നാണ് ആരോപണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.