കുവൈത്ത് സിറ്റി: റിയോയില്‍ ഒളിമ്പിക്സിന്‍െറ ഉദ്ഘാടന ദിവസത്തെ മാര്‍ച്ച് പാസ്റ്റില്‍ നിഷ്പക്ഷ ടീമിന്‍െറ പതാക വാഹകനാവാന്‍ തയാറല്ളെന്ന് കുവൈത്ത് ഷൂട്ടിങ് താരം ഫഹദ് ദൈഹാനി. ഒരു പട്ടാളക്കാരനായ താന്‍ കുവൈത്ത് പതാകയല്ലാതെ മറ്റൊന്ന് വഹിക്കുകയില്ളെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിന് ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടിക്കൊടുത്ത താരമാണ് ദൈഹാനി. 2000ത്തിലെ ഒളിമ്പിക്സില്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് സിഡ്നിയില്‍ ദൈഹാനി വെങ്കലത്തിലേക്ക് കാഞ്ചി വലിച്ചത്.
2012ലെ ഒളിമ്പിക്സിലും അദ്ദേഹം വെങ്കലമെഡല്‍ നേടി. കുവൈത്തിന് മേല്‍ ഐ.ഒ.സി വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഒളിമ്പിക് പതാകക്ക് കീഴില്‍ സ്വതന്ത്രമായി മത്സരിക്കാമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. സിഡ്നിയിലും ലണ്ടനിലും വെങ്കല മെഡല്‍ നേടിയ ഫഹദ് അല്‍ ദൈഹാനി ഉള്‍പ്പെടെ ആറ് ഷൂട്ടര്‍മാരും ഒരു ഫെന്‍സിങ് താരവുമാണ് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഖാലിദ് അല്‍ മുദഫ്, അബ്ദുറഹ്മാന്‍ അല്‍ ഫൈഹാന്‍, അഹ്മദ് അല്‍ അഫാസി എന്നിവര്‍ ട്രാപ് വിഭാഗത്തിലും അബ്ദുല്ല അല്‍ റഷീദി സ്കീറ്റ് വിഭാഗത്തിലും യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഖാലിദ് അല്‍ മുദഫ് 2002ലെ ലോക ചാമ്പ്യനായിരുന്നു. അബ്ദുല്‍ അസീസ് അല്‍ ഷെട്ടിയാണ് ഫെന്‍സിങ്ങില്‍ യോഗ്യത നേടിയ കുവൈത്ത് താരം. സര്‍ക്കാര്‍ അനാവശ്യമായി കായിക മേഖലയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് കുവൈത്തിന് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. താരങ്ങള്‍ മെഡല്‍ നേടിയാലും രാജ്യത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.