?????????????? ????????? ????????? ?????????????????? ??????????

മാര്‍ക്കറ്റുകളില്‍ ചെമ്മീനത്തെി;  കുട്ടക്ക് 90 ദീനാര്‍വരെ

കുവൈത്ത് സിറ്റി: ഏഴുമാസത്തെ ഇടവേളക്കുശേഷം ശര്‍ഖ് ഉള്‍പ്പെടെ രാജ്യത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വീണ്ടും തദ്ദേശീയ ചെമ്മീന്‍ വില്‍പനക്കത്തെി. 
രാജ്യത്തിന്‍െറ സമുദ്രപരിധിയിലും അന്താരാഷ്ട്ര സമുദ്രപരിധിയിലും ചെമ്മീന്‍ പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കാര്‍ഷിക മത്സ്യവിഭവ സംരക്ഷണ അതോറിറ്റി ഭാഗികമായി പിന്‍വലിച്ചതോടെയാണ് ഞായറാഴ്ച  വിപണിയില്‍ ചെമ്മീന്‍ എത്തിത്തുടങ്ങിയത്. 
രാജ്യത്തിന്‍െറ സമുദ്രപരിധിയില്‍നിന്ന് പിടിക്കുന്നതിനുള്ള വിലക്ക് നിലനിര്‍ത്തി അന്താരാഷ്ട്ര സമുദ്രപരിധിയില്‍നിന്നുള്ള ചെമ്മീന്‍ വേട്ടക്ക് കഴിഞ്ഞദിവസം അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.  വിലക്ക് ഭാഗികമായി നീങ്ങിക്കിട്ടിയതോടെ തീരങ്ങളില്‍നിന്ന് ആദ്യം വേട്ടക്കുപോയവര്‍ കൊണ്ടുവന്ന ചെമ്മീന്‍ വന്‍ വിലക്കാണ് കഴിഞ്ഞദിവസം ലേലത്തില്‍ വിറ്റത്. 
ഏകദേശം 22 കിലോ വരെ തൂക്കം വരുന്ന ഒരു കൊട്ട ചെമ്മീന്‍ 75  മുതല്‍ 90 ദീനാറിന് വരെയാണ് ശര്‍ഖ്, ഫഹാഹീല്‍ മാര്‍ക്കറ്റുകളില്‍ ലേലത്തില്‍ വിറ്റതെന്നാണ് വിവരം. 
അതേസമയം, വിപണിയില്‍ കൂടുതല്‍ എത്തിത്തുടങ്ങുന്നതോടെ ചെമ്മീന്‍ വില  50 മുതല്‍ 40 ദീനാര്‍വരെ കുറയാനുള്ള സാധ്യതയുണ്ട്. പ്രജനനം കണക്കിലെടുത്ത് കഴിഞ്ഞ ജനുവരി മുതല്‍ക്കാണ് രാജ്യത്ത് ചെമ്മീന്‍വേട്ടക്ക് വിലക്ക് നിലവില്‍വന്നത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.