രാജ്യത്ത് 60 കുട്ടികളില്‍  ഹീമോഫീലിയ രോഗം 

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ 60 കുട്ടികളില്‍ ഹീമോഫീലിയ രോഗം കണ്ടത്തെിയതായി ശിശുരോഗ വിദഗ്ധ സുന്‍ദുസ് അല്‍ശരീദ വെളിപ്പെടുത്തി. ലോക ഹീമോഫീലിയ ദിനാചരണത്തിന്‍െറ ഭാഗമായി ഡിസ്കവറി ഷോപ്പിങ് കോംപ്ളക്സില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രക്തം കട്ടപിടിക്കാതിരിക്കുന്ന ഈ അസുഖം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. നേരത്തേ കണ്ടത്തെി ശരിയായരീതിയില്‍ ചികിത്സ ലഭ്യമാക്കിയില്ളെങ്കില്‍ മരണത്തിനുവരെ ഇത് കാരണമാകും. രോഗിയെക്കാള്‍ രോഗിയെ പരിചരിക്കുന്നവരാണ് ഇത്തരം രോഗങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതെന്നും ഡോ. സുന്‍ദുസ് അല്‍ശരീദ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.