കുവൈത്ത് സിറ്റി: പരാതികളുമായത്തെുന്നവരുടെ പ്രശ്നങ്ങളില്‍ എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതകാണിക്കമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് പറഞ്ഞു.
അഹ്മദി ഗവര്‍ണറേറ്റില്‍ പുതുതായി സ്ഥാപിച്ച മാതൃകാ റെസിഡന്‍ഷ്യല്‍ കാര്യാലയത്തിന്‍െറയും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറയും പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ഓര്‍മിപ്പിച്ചത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ രാജ്യത്തെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രശ്ന പരിഹാരങ്ങള്‍ക്കായി ദിനേന കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഇടപാടുകള്‍ മുഴുവന്‍ പൂത്തീകരിച്ചുകിട്ടാന്‍ സാധിക്കാത്തതിനാല്‍ പലര്‍ക്കും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യവുമുണ്ട്. പല പ്രശ്നങ്ങളിലും സത്വര നടപടികള്‍ എടുക്കുന്നതിന് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ കാരണമാകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഉദാസീനത കൊണ്ട് ചിലപ്പോഴെങ്കിലും ആളുകള്‍ പ്രയാസപ്പെടുന്ന സാഹചര്യം നിലവിലുണ്ട്.
അത് ഒരിക്കലും ഉണ്ടായിക്കൂടെന്നും തങ്ങളുടെ അലംഭാവംകൊണ്ട് ഇടപാടുകാര്‍ ബുദ്ധിമുട്ടിലാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുതെന്ന് എല്ലാ വിഭാഗം ഉദ്യോഗസ്ഥരും തീരുമാനമെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്‍േറതുള്‍പ്പെടെ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റ് കാര്യാലയങ്ങളും വാടകക്ക് പ്രവര്‍ത്തിക്കുന്ന അവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതിന്‍െറ ഭാഗമായാണ് അഹ്മദിയില്‍ സ്വന്തം കെട്ടിടത്തിലേക്ക് ഇഖാമാ കാര്യാലയവും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റും മാറ്റിയത്. ഉദ്ഘാടനശേഷം മന്ത്രി രണ്ട് കാര്യാലയങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചടങ്ങില്‍ അഹ്മദി ഗവര്‍ണര്‍ ശൈഖ് ഫവാസ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തമന്ത്രാലയം
അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, ഗതാഗതകാര്യ അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്ല അല്‍ മുഹന്ന എന്നിവരും സംബ
ന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.