കുവൈത്തുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും –ചൈന

കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രലായ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 ചൈനയിലെ കുവൈത്ത് കോണ്‍സുലര്‍ അബ്ദുല്‍ വഹാബ് അസ്ഖ്റുമായുള്ള ചര്‍ച്ചയിലാണ് ചൈനീസ് വിദേശമന്ത്രാലയ പ്രതിനിധികള്‍ ഈ അഭിപ്രായപ്രടനം നടത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള വ്യവസായ വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. വ്യാപാരത്തിന് പ്രോത്സാഹനം നല്‍കും. 
കുവൈത്തിലെ നിരവധി വന്‍കിട പദ്ധതികള്‍ ചൈനീസ് കമ്പനികള്‍ ഏറ്റെടുക്കുന്നതാണെന്നും ചൈനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.