പൊലീസിനെ വെട്ടിച്ച് പ്രതിയുടെ മരണപ്പാച്ചില്‍: നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു

ഹവല്ലി: പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനത്തെയും മറ്റു വാഹനങ്ങളെയും ഇടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അവസാനം സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. 
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പിടികൊടുക്കാതെ കഴിഞ്ഞ സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാള്‍ വാഹനം ഇടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. 
മൈദാന്‍ ഹവല്ലിയിലാണ് സംഭവം. പ്രദേശത്ത് സുരക്ഷാക്രമീകരണത്തിന്‍െറ ഭാഗമായി പതിവ് പരിശോധനക്കത്തെിയതായിരുന്നു പൊലീസ്. 
ഈ സമയം സംശയാസ്പദമായ നിലയില്‍ വാഹനമോടിച്ച് പോകുകയായിരുന്ന യുവാവിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന്, ഇയാളെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസ് വാഹനത്തിനും 
മറ്റു വാഹനങ്ങള്‍ക്കും നേരെ വാഹനമിടിച്ചുകയറ്റിയത്. ഇതിനിടെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനം പൂര്‍ണമായും കത്തിനശിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.