2030 ഓടെ വൈദ്യുതി ഉല്‍പാദനം  2,000 മെഗാവാട്ട് ആവും

കുവൈത്ത് സിറ്റി: ഉല്‍പാദനവും ഉപയോഗവും ഏകദേശം ഒരേപോലെ മുന്നോട്ടുപോകുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്നും 2030 ഓടെ രാജ്യത്തിന്‍െറ പ്രതിദിന വൈദ്യുതി ഉല്‍പാദനശേഷി 32,000 മെഗാവാട്ടായി വര്‍ധിക്കുമെന്നും ജല-വൈദ്യുതി മന്ത്രി അഹ്മദ് അല്‍ജസ്സാര്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഊര്‍ജ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ആറാമത് യോഗത്തില്‍ സംബന്ധിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ഉല്‍പാദനത്തിന് പരമ്പരാഗതമായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന രീതികളില്‍ വ്യാപകമായ വൈവിധ്യവത്കരണമാണ് ഭാവിയില്‍ നടപ്പാക്കുക. സൗരോര്‍ജ വൈദ്യുതി ഉല്‍പാദന പ്ളാന്‍റുകള്‍ക്കുപുറമെ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കും. 
കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഇതിനുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും പുരോഗമിക്കുകയാണ്. ഇപ്പോള്‍ എല്ലാ പദ്ധതികളുംവഴി പ്രതിദിനം 15,000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.  അതേസമയം, ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം 13,000 മെഗാവാട്ട് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.