അറേബ്യന്‍ ഗസെല്ളെകളെ  വേട്ടയാടിയ രണ്ടുപേര്‍  പിടിയില്‍

മസ്കത്ത്: സംരക്ഷിത മൃഗമായ അറേബ്യന്‍ ഗസെല്ളെകളെ വേട്ടയാടിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസും പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പിടികൂടി. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത്തില്‍നിന്നാണ് രണ്ടു സ്വദേശികളെ പിടികൂടിയത്. മൂന്നു പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് രണ്ട് മൃഗങ്ങളെ വെടിവെച്ച് കൊന്ന ഇവര്‍ മൂന്നാമത്തെ മൃഗത്തിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. 
രണ്ട് മൃഗങ്ങളെ കശാപ്പ് ചെയ്തശേഷമാണ് ഇവര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ ശ്രദ്ധയില്‍പെടുന്നത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ കശാപ്പുചെയ്ത മൃഗങ്ങളുമായി ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. വാര്‍ഡന്മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ മഹൂത്ത് ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കവേ വാഹനത്തിന്‍െറ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പൊലീസ് പിന്തുടരുന്നതിനിടെ തെളിവ് നശിപ്പിക്കുന്നതിനായി മൃഗങ്ങളുടെ ജഡങ്ങള്‍ ഇവര്‍ വാഹനത്തിന് പുറത്തേക്ക് എറിഞ്ഞിരുന്നു. പ്രതികളില്‍നിന്ന് വേട്ടക്കുപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വെടിയേറ്റ മൃഗം സുഖംപ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.