വിനത്താവള സുരക്ഷ: ജി.സി.സി വ്യോമയാന വിഭാഗം യോഗംചേര്‍ന്നു

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിവിധ വിഷയങ്ങളില്‍ ഏകോപനം ഉണ്ടാക്കുന്നതിനുമായി പ്രത്യേക യോഗം കുവൈത്തില്‍ നടന്നു. 
കുവൈത്തിനെ കൂടാതെ സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വ്യോമയാന ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ സംബന്ധിച്ചത്. 
അംഗരാജ്യങ്ങളിലെ പൗരന്മാര്‍ പരസ്പരം യാത്ര നടത്തുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനവും മറ്റു കാര്യങ്ങളും എളുപ്പത്തിലും സുഗമവുമാക്കേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട് അതത് രാജ്യങ്ങളെടുക്കുന്ന പുതിയ നടപടികള്‍ പരസ്പരം പങ്കുവെച്ച് മേഖലയിലെ വ്യോമയാന അന്തരീക്ഷം സുതാര്യമാക്കാനുള്ള തീരുമാനവും യോഗം കൈക്കൊള്ളുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.