കുവൈത്ത് സിറ്റി: അറബിവീട്ടില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന മലയാളി യുവാവ് ജയിലിലായതോടെ കുടുംബം ദുരിതത്തില്‍. മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ടു മക്കള്‍ക്കും ജീവിതമാര്‍ഗം തേടിയാണ് ഒന്നര വര്‍ഷം മുമ്പ് കൊല്ലം ഓയൂര്‍ സ്വദേശി റാശിദ് ജഹ്റയിലെ സ്വദേശിയുടെ വീട്ടിലേക്ക് ഡ്രൈവര്‍ വിസയില്‍ എത്തിയത്. 10 മാസത്തോളം ഈ ജോലി ചെയ്തു. ശമ്പളം കൃത്യമായി ലഭിച്ചെങ്കിലും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുമ്പോഴും മറ്റും തലക്കടിക്കല്‍ അടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടു. പലതവണ കുവൈത്തി വീട്ടിലെ സ്വദേശിയോട് പരാതി പറഞ്ഞു. സ്പോണ്‍സര്‍ ആശ്വസിപ്പിക്കുകയും ഇനി പ്രയാസം ഉണ്ടാകില്ളെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ജോലിയില്‍ തുടരുകയായിരുന്നു.
ഇതിനിടെ ജോലിയിലെ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഒളിച്ചോടി. ഇന്ത്യന്‍ എംബസിയിലത്തെി പേപ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് മഹ്ബുല്ലയിലെ ബഖാലയില്‍ ജോലിക്ക് കയറി. ഇതിനിടെ ഡ്രൈവര്‍ ഒളിച്ചോടിയതായി കുവൈത്തി പൗരന്‍ പരാതി നല്‍കി. 10 ദിവസത്തിനിടയില്‍ റാശിദിനെ പൊലീസ് പിടികൂടി ജയിലിലടച്ചു. ഏഴു മാസമായി റാശിദ് ജയിലിലാണ്. ഏതാനും മാസങ്ങളായി ഇയാളെക്കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരമുണ്ടായിരുന്നില്ല. റാശിദ് നാട്ടിലേക്ക് വിളിച്ച് പിതാവിനോട് താന്‍ സെന്‍ട്രല്‍ ജയിലിലാണുള്ളതെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പി.സി.എഫ് പ്രവര്‍ത്തകര്‍ ജയില്‍ മോചനത്തിന് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെലവായ തുക നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് കുവൈത്തി സ്വദേശി റാശിദിന്‍െറ പിതാവിനെയും ബന്ധുവിനെയും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റാശിദിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനും മറ്റുമുള്ള വക കണ്ടത്തെുകയും വേണം. നിലവിലെ സാഹചര്യത്തില്‍ ഇതിനാവശ്യമായ വന്‍ തുക കണ്ടത്തൊന്‍ റാശിദിനും കുടുംബത്തിനും സാധിക്കില്ല. കുവൈത്തി പൗരനെ സമീപിച്ച് കേസ് പിന്‍വലിപ്പിച്ച് ഈ യുവാവിനെ നാട്ടിലേക്ക് മടക്കിയയക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.