800 നഴ്സുമാരെ സ്കൂളുകളില്‍ നിയോഗിക്കും

കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലേക്ക് 800 നഴ്സുമാരെ നിയോഗിക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ- ആരോഗ്യ മന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഓരോ സര്‍ക്കാര്‍ സ്കൂളിലും ചുരുങ്ങിയത് ഒരു നഴ്സിനെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1000 കുട്ടികളേക്കാള്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ട് നഴ്സുമാരെ നിയോഗിക്കും. രാവിലെ ഏഴുമുതല്‍ സ്കൂള്‍ പ്രവര്‍ത്തന സമയം അവസാനിക്കുന്നതുവരെയാണ് നഴ്സുമാരുടെ സേവനം ലഭ്യമാകുക. ഇന്ത്യന്‍ സ്കൂളുകളിലേക്ക് നഴ്സുമാരെ നിയോഗിക്കുമെന്ന സൂചനയുമുണ്ട്. ഓരോ എജുക്കേഷനല്‍ സോണിലേക്കും നിയോഗിക്കപ്പെട്ട നഴ്സുമാരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ക്ളിനിക്കുകള്‍ വേണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
               ക്ളിനിക്കുകള്‍ ഇല്ലാത്ത സ്കൂളുകളില്‍നിന്ന് നഴ്സുമാരെ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.  ക്ളിനിക്കുകളില്‍ ആവശ്യമായ സാധനങ്ങളുടെ പട്ടിക നഴ്സുമാര്‍ ചുമതലയേറ്റ ഉടന്‍ നല്‍കും. നഴ്സുമാരില്ലാത്ത സാഹചര്യത്തിലോ അടിയന്തര അവധിയിലോ പകരം നഴ്സുമാരെ നിയോഗിക്കില്ളെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.