കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ചാനല്‍ വിതരണ സംഘങ്ങള്‍ക്കും ഡി.ടി.എച്ച് ഉപയോക്താക്കള്‍ക്കും പിടിവീഴുന്നു.
അനധികൃത ചാനല്‍ വിതരണക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മിഡില്‍ഈസ്റ്റിലെ പ്രധാന സാറ്റലൈറ്റ് ചാനല്‍ വിതരണശൃംഖലയായ ഒ.എസ്.എന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തെ സമീപിച്ചു.
ഡിഷ് ടി.വി ഉള്‍പ്പെടെ ഇന്ത്യന്‍ ഡി.ടി.എച്ച് ഉപയോക്താക്കള്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഒ.എസ്.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാണിജ്യകേന്ദ്രങ്ങളിലും സാറ്റലൈറ്റ് വിപണിയിലും വാണിജ്യ മന്ത്രാലയം പരിശോധന ആരംഭിച്ചിട്ടുണ്ട്. നിരവധി ഡിഷ് ടി.വി ഡീകോഡറുകളും സ്മാര്‍ട്ട് റീചാര്‍ജ് കാര്‍ഡുകളും കണ്ടെടുത്തു. ഏതാനും പേരെ ചോദ്യംചെയ്യാന്‍ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടി.വി പൈറസിക്കെതിര അധികൃതര്‍ നടപടി കര്‍ശനമാക്കുന്നതിന്‍െറ സൂചനകളാണ് റെയ്ഡുകള്‍ നല്‍കുന്നതെന്ന് ഒ.എസ്.എന്‍ സി.ഇ.ഒ ഡേവിഡ് ബ്യുറ്റോറാക് പറഞ്ഞു. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഡിഷ് ടി.വി നെറ്റ്വര്‍ക്കാണ് കുവൈത്ത് വിപണിയില്‍ വ്യാപകമായുള്ള അനധികൃത ഡി.ടി.എച്ച് സംവിധാനം. ഇന്ത്യയില്‍ മാത്രമാണ് ഡിഷ് ടി.വിക്ക് സാറ്റലൈറ്റ് കോണ്‍ട്രാക്ടും ബ്രോഡ്കാസ്റ്റ് ലൈസന്‍സുമുള്ളത്.
ഇത് മുന്‍നിര്‍ത്തി അനധികൃത ഡിഷ് ടി.വി ഉപയോഗത്തിന് തടയിടുകയാണ് ഒ.എസ്.എന്‍ അധികൃതരുടെ ലക്ഷ്യം.
കുവൈത്ത് ബ്രോഡ്കാസ്റ്റ് നിയമപ്രകാരം ഡിഷ് ടി.വി ഉള്‍പ്പെടെയുള്ള ഡി.ടി.എച്ച് സര്‍വിസുകള്‍ പകര്‍പ്പവകാശലംഘനമാണ് നടത്തുന്നത്.
ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനധികൃത സേവനങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ കടുത്ത പിഴ ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഒ.എസ്.എന്‍ ലീഗല്‍ കണ്‍സല്‍ട്ടന്‍റ് ഉമര്‍ ഖത്താനി മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.