വൈദ്യുതിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് കുവൈത്തില്‍ –റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കുറഞ്ഞ വൈദ്യുതി ചാര്‍ജ് ഈടാക്കുന്നത് കുവൈത്തിലാണെന്ന് റിപ്പോര്‍ട്ട്. ഒരു അന്താരാഷ്ട്ര മാഗസിന്‍െറ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വീട്ടുവാടക, വൈദ്യുതി, വെള്ളം തുടങ്ങി ജനങ്ങള്‍ എപ്പോഴും ആശ്രയിക്കുന്ന അവശ്യസേവനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്ന ലോകത്തെ വിവിധ രാജ്യങ്ങളെ താരതമ്യം ചെയ്താണ് എയര്‍നിക് റിപ്പോര്‍ട്ട് തയാറാക്കിയത്. കുവൈത്തിലെ ഒരു വീട്ടില്‍ മാസം ആയിരം മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചാല്‍ അടക്കേണ്ട നിരക്ക് ഏഴു ദീനാര്‍ മാത്രമാണ്. ഇത് അമേരിക്കന്‍ ഉപദ്വീപ് രാജ്യമായ സെന്‍റ് തോമസ് പട്ടണത്തിലെ ഒരു വീട്ടുകാരന്‍ വൈദ്യുതിക്ക് കൊടുക്കേണ്ട ഫീസിനെക്കാള്‍ 50 മടങ്ങ് കുറവാണ്. 
സെന്‍റ് തോമസ് പട്ടണത്തില്‍ 397 ഡോളര്‍ ഫീസ് കൊടുക്കണം. അഥവാ ഈ തുകകൊണ്ട് കുവൈത്തിലെ ഒരു വരിക്കാരന് 10 മാസം വൈദ്യുതി ബില്‍ അടക്കാന്‍ സാധിക്കും. 
എയര്‍നിക് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം വൈദ്യുതിക്ക് ഏറ്റവും കുറഞ്ഞ ഫീസ് കൊടുക്കേണ്ടിവരുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ബഹ്റൈനാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.