വിദേശികളുടെ വൈദ്യപരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതല്‍ രോഗങ്ങള്‍ കണ്ടത്തൊനുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിര്‍ദേശമുയര്‍ന്നത്. എം.പി ഖലീല്‍ അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ മന്ത്രി ഡോ. അലി അല്‍ഉബൈദിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം അടുത്തിടെ ജി.സി.സി മന്ത്രിതല യോഗത്തിന്‍െറ പരിഗണനയില്‍ വന്നിരുന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.പിയുടെ നിര്‍ദേശം. മാനസികരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുമുള്ള പരിശോധനകള്‍ പുതുതായി ഏര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇത്തരം രോഗങ്ങളുമായി ഗള്‍ഫ് നാടുകളിലത്തെുന്ന വിദേശികള്‍ പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. രോഗങ്ങള്‍ പകരുന്നതിനുപുറമെ ഇവര്‍ക്കുവേണ്ടി കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നു. 
സമീപകാലത്ത് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കിയതോടെ രോഗവുമായത്തെുന്നവരുടെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി ആവശ്യമാണ്. അതിന് കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ നടപ്പാക്കുകയേ പരിഹാരമുള്ളൂ -അദ്ദേഹം പറഞ്ഞു. 
പരിശോധനാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണം. അതില്‍ വീഴ്ച വരുത്തുന്ന കേന്ദ്രങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം -എം.പി ആവശ്യപ്പെട്ടു. 
വിദേശികളുടെ വൈദ്യപരിശോധനയുടെ കാര്യത്തില്‍ അടുത്തിടെയായി ചില നവീകരണങ്ങള്‍ക്കുള്ള ശ്രമത്തിലാണ് കുവൈത്ത്. റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ കുവൈത്ത് സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ കേന്ദ്രംതുറന്ന് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. 
ഇതിനുള്ള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. 
അടുത്തിടെ, രാജ്യത്ത് പകര്‍ച്ചവ്യാധികളും എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും വര്‍ധിച്ചത് വിദേശരാജ്യങ്ങളില്‍നിന്ന് തൊഴിലിനായി എത്തുന്നവര്‍ വഴിയാണെന്ന നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍വെച്ചുതന്നെ തങ്ങളുടെ മേല്‍നോട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.