കുവൈത്ത് സിറ്റി: രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സ്നേഹബന്ധവും ഊട്ടിയുറപ്പിക്കുക എന്ന സന്ദേശവുമായി കുവൈത്ത് തീരത്തണഞ്ഞ ‘യൂത്ത് ഓഫ് ഒമാന്‍’ കപ്പല്‍ ഹ്രസ്വസന്ദര്‍ശനത്തിനുശേഷം തീരംവിട്ടു. അടുത്തഘട്ടത്തില്‍ സൗദിയിലെ കിങ് അബ്ദുല്‍അസീസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിടുക. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘സഹകരണയാത്ര 2015’ എന്ന പേരില്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കിയ ‘ശബാബ് ഒമാന്‍-2’ കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിയത്. സമാധാനത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ദൂതുമായത്തെിയ കപ്പല്‍ കഴിഞ്ഞദിവസം വാര്‍ത്താവിതരണ, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് അല്‍ഹമൂദ് അസ്സബാഹ് സന്ദര്‍ശിച്ചിരുന്നു. യൂത്ത് ഓഫ് ഒമാന്‍ കപ്പല്‍ അതിന്‍െറ ആദ്യ താവളമായി കുവൈത്തിനെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ പരസ്പര സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഇതിനുമുമ്പ് 1983ലും ഒമാന്‍ യുവാക്കളുടെ സംഘം കപ്പല്‍സഞ്ചാരം നടത്തിയിരുന്നു. ഒമാനില്‍നിന്നും മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്നുമുള്ള സമുദ്രയാത്രികര്‍ക്കുപുറമെ ഒമ്പതു രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ അടക്കം 90 പേരാണ് കപ്പലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.