കുവൈത്ത് സിറ്റി: ലോകത്തെ എല്ലാ മതങ്ങളും സത്യമുള്ളതാണെന്നും അവയിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് തൂത്തെറിയേണ്ടതെന്നും പ്രമുഖ ധര്‍മപ്രഭാഷകനും സ്കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാനുമായ സ്വാമി സന്ദീപാനന്ദഗിരി. മതങ്ങളെ നശിപ്പിക്കുന്നത് സങ്കുചിതത്വം കാണിക്കുന്ന പൗരോഹിത്യമാണ്. ആ രംഗത്ത് പരിവര്‍ത്തനത്തിന് ശ്രമിച്ചവരെല്ലാം എതിര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത് അവഗണിച്ച് മതത്തിന്‍െറ നന്മയുമായി മുന്നോട്ടുപോവുകയാണ് ലക്ഷ്യം -അദ്ദേഹം വ്യക്തമാക്കി. ‘മതം ഭീകരതയല്ല; സമാധാനം’ കാമ്പയിനിന്‍െറ ഭാഗമായി കെ.ഐ.ജി സംഘടിപ്പിച്ച ബഹുമത സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കുവൈത്തിലത്തെിയ സ്വാമി സന്ദീപാനന്ദ ഗിരി ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാത്മാക്കളെല്ലാം അവരുടെ ജീവിതകാലത്ത് എതിര്‍പ്പ് നേരിട്ടവരാണ്. മതത്തെ തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പൗരോഹിത്യമായിരുന്നു ഇതിനുപിന്നില്‍. എന്നാല്‍, പില്‍ക്കാലത്ത് അവരുടെ മഹത്വം അംഗീകരിക്കാന്‍ സമൂഹം നിര്‍ബന്ധിതരായി. ഇതൊരു സൂചകമാണ്. പരിവര്‍ത്തനശ്രമങ്ങള്‍ എപ്പോഴും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തും. എന്നാല്‍, അത് അവഗണിച്ചും അതിജീവിച്ചും മുന്നോട്ടുപോവുകയാണ് വേണ്ടത് -അദ്ദേഹം അഭിപ്രായപ്പെട്ടു. മതം ഉപ്പുപോലെയാണ്. അറിഞ്ഞോ അറിയാതെയോ ഉപ്പ് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭക്ഷണം അരുചികരമാവും. മിതമായ ഉപ്പാണ് ഭക്ഷണത്തിനാവശ്യം. മതവും അതുപോലെയാണ്. സന്തുലിതമായ മതമാണ് ജീവിതത്തിനാവശ്യം. മതങ്ങള്‍ തമ്മിലുള്ള സഹകരണവും ആരോഗ്യകരമായ സംവാദവും ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. അത് കുറയുമ്പോഴാണ് അസഹിഷ്ണുത കൂടുന്നത് -സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. മതത്തിന് ഭീഷണി അതിനകത്തുനിന്നുതന്നെയാണ്. തീവ്രതയും സങ്കുചിതത്വവും പ്രചരിപ്പിക്കുന്നവര്‍ മതത്തെ ദ്രോഹിക്കുകയാണ്.
അതില്‍നിന്ന് ആളുകള്‍ വിട്ടുനിന്നാല്‍ മാത്രമേ സമാധാനം നിലനില്‍ക്കൂ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.