മാര്‍ ബസേലിയോസ് അസോസിയേഷന്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കൊണ്ടാടി

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍റ് ജോര്‍ജ് യൂനിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍െറ 19ാമത് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കൊണ്ടാടി. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ പരിപാടി എന്‍.ഇ.സി.കെ കോമണ്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി ഉദ്ഘാടനം ചെയ്തു. ഫാ. അബി പോള്‍ അധ്യക്ഷത വഹിച്ചു. 
സുവനീര്‍ ജലീബ് പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഇബ്രാഹീം അല്‍ദാഇ പ്രകാശനം ചെയ്തു. കുവൈത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ചസ് ഫെലോഷിപ്പിലെ വിവിധ ഇടവകകളുടെ വികാരിമാര്‍ സംസാരിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും പാഷാണം ഷാജിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.