Posted On
date_range Updated On
date_range മലയാളി വിദ്യാര്‍ഥിനി നിര്യാതയായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനി കുവൈത്തില്‍ നിര്യാതയായി. കോഴഞ്ചേരി മേലുകര സ്വദേശി യുനൈറ്റഡ് ബിവറേജസ് കമ്പനി ഉദ്യോഗസ്ഥന്‍ അയന്തിയില്‍ ജോണ്‍ മാത്യുവിന്‍െറയും (ബിജു) റിനി ജോണിന്‍െറയും മകള്‍ റിയ എല്‍സ മാത്യുവാണ് (12) മരിച്ചത്.
പനിമൂലം ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിയ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഏഴാംക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: ജേറിന്‍ ജോണ്‍ മാത്യു (എന്‍ജിനീയറിങ് വിദ്യാര്‍ഥി, ബംഗളൂരു), ജെബിന്‍ ജോര്‍ജ് മാത്യു (അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥി). ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സബാഹ് ആശുപത്രി
മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.