കലാശ്രീ നിറവില്‍ അഷ്റഫ് കാളത്തോട് 

കുവൈത്ത് സിറ്റി: നാടകമേഖലയിലെ സംഭാവനകള്‍ക്ക് ലഭിച്ച കേരള സംഗീത നാടക അക്കാദമിയുടെ ഗള്‍ഫ് കലാശ്രീ പുരസ്കാരത്തിന്‍െറ നിറവിലാണ് അഷ്റഫ് കാളത്തോട്. ഗള്‍ഫിലെ പ്രവാസി കലാകാരന്മാരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നാടക കലയുടെ വളര്‍ച്ചക്കായി ജീവിതം ഉഴിഞ്ഞുവെച്ച അഷ്റഫ് കാളത്തോടിനെ തേടിയത്തെിയിരിക്കുന്നത്. 
നാട്ടിലും ഗള്‍ഫിലുമായി നാലു പതിറ്റാണ്ടിലേറെയായി നാടകവുമായും മറ്റു കലകളുമായും ബന്ധപ്പെട്ടാണ് അഷ്റഫിന്‍െറ ജീവിതം. നാടകത്തിനുപുറമെ കുവൈത്തിന്‍െറ കലാ, സാംസ്കാരിക രംഗത്തെ മറ്റു തുറകളിലും സജീവസാന്നിധ്യണ് അഷ്റഫ്. 1958ല്‍ തൃശൂരിലെ കാളത്തോട്ട് മരക്കാര്‍-ഫാത്തിമ്മക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച അഷ്റഫ് സഹോദരന്‍ അബ്ബാസ, കാളത്തോടിന്‍െറ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് തിയറ്റര്‍രംഗത്തത്തേ് കാലെടുത്തുവെച്ചത്. തുടര്‍ന്ന് നിരവധി സ്കൂള്‍ നാടകങ്ങള്‍ ഒരുക്കി. തൃശൂരിലെ അമച്വര്‍ നാടകവേദികളിലുടെ പ്രവര്‍ത്തനം തുടങ്ങിയ അഷ്റഫ് കലാനിലയത്തില്‍ കോസ്റ്റ്യൂമറുമായി പ്രവര്‍ത്തിച്ചു. 1987 മുതല്‍ 91 വരെ അഷ്റഫും സംഘവും തൃശൂര്‍ പൂരം എക്സിബിഷന്‍ ഹാളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചു. ഒപ്പം കുട്ടികളുടെ ഡാന്‍സ് ഗ്രൂപ്പും നടത്തി. 
1974ല്‍ ബംഗളൂരുവിലത്തെിയ അഷ്റഫ് അവിടെവെച്ച് ‘രാമു നന്ന തമ്മ’ എന്ന നാടകം സംവിധാനം ചെയ്തു. പിന്നീട് ദുബൈ, ഖത്തര്‍ വാസത്തിനുശേഷം 1993ലാണ് കുവൈത്തിലത്തെുന്നത്. 
‘സമര്‍പ്പണം’, ‘മിനസ്സമാവാത്തി ഇലന്നൂര്‍’, ‘മാനിഷാദ’, സമര്‍പ്പണം യഹോവക്ക്’, പരിശുദ്ധ കന്യാമറിയം’, ‘വിശുദ്ധ തോമാശ്ളീഹ’, ‘മിണ്ടാനും പറയാനും’ തുടങ്ങിയവ അക്കം 50 നാടകങ്ങള്‍ സംവിധാനം ചെയ്ത അഷ്റഫ് 10 നാടകങ്ങള്‍ രചിക്കുകയും ചെയ്തു. ‘മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം’, ‘ഭ്രമണരാഗം’, ‘തണല്‍ മരങ്ങള്‍’, ‘മുഖങ്ങള്‍’ തുടങ്ങിയ കൃതികള്‍ പ്രസിദ്ധികരിച്ചതിനുപുറമെ നാടക സംബന്ധിയായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.