കുവൈത്ത് സിറ്റി: ഇമാം സാദിഖ് മസ്ജിദ് ചാവേര്‍ സ്ഫോടന കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു. ഒന്നാം പ്രതി അബ്ദുറഹ്മാന്‍ സബാഹ് ഈദാനെതിരെ കുറ്റാന്വേഷണ കോടതി പുറപ്പെടുവിച്ച വധശിക്ഷയാണ് ഞായറാഴ്ച ജസ്റ്റിസ് ഹാനി ഹംദാന്‍െറ നേതൃത്വത്തില്‍കൂടിയ അപ്പീല്‍ കോടതി ശരിവെച്ചത്. അതേസമയം, കീഴ്കോടതി വധശിക്ഷ പുറപ്പെടുവിച്ച കേസിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്നത് കോടതി നിര്‍ത്തിവെച്ചു.
ഈ അഞ്ച് പ്രതികളും സ്ഥലത്തില്ലാത്തതിനാലാണ് ഇവര്‍ക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചതെന്ന് കോടതി വിശദീകരിച്ചു. കേസിലെ ഒമ്പതാം പ്രതിയും കുറ്റാന്വേഷണ കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്ത ഫഹദ് ഫറജ് നസ്സാര്‍ എന്നയാളുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷയായി കുറച്ചത്. സ്ഫോടന കേസില്‍ 29 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ കുറ്റാന്വേഷണ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പല തവണകളിലായി കൂടിയ കുറ്റാന്വേഷണ കോടതി അവസാനം ഏഴുപേര്‍ക്കെതിരെ വധശിക്ഷ വിധിക്കുകയും എട്ടു പ്രതികളെ രണ്ടുമുതല്‍ 15 വര്‍ഷംവരെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.
പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബാക്കി 14 പേര്‍ക്കെതിരെ തെളിവുകളില്ളെന്നുകണ്ട് കീഴ്ക്കോടതി വെറുതെ വിടുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 26ന് റമദാനിലെ വെള്ളിയാഴ്ചയാണ് രാജ്യത്തെ ശിയാ വിഭാഗത്തിന്‍െറ പ്രധാന പള്ളിയായ ഇമാം മസ്ജിദ് സാദിഖില്‍ ചാവേര്‍ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍: അബ്ദുറഹ്മാന്‍ സബാഹ് അല്‍ഈദാന്‍, ബദറുല്‍ ഹര്‍ബി, മുഹമ്മദ് അബ്ദുല്ല സഹ്റാനി, മാജിദ് അബ്ദുല്ല സഹ്റാനി, ശബീബ് സാലിം സുലൈമാന്‍ അല്‍അന്‍സി, ഫലാഹ് നമിര്‍ മിജ്ബില്‍, ജര്‍റാഹ് നമിര്‍ മിജ്ബില്‍, അലി സബാഹ് ഈദാന്‍ സൗദ്, ഫഹദ് ഫറജ് നസാര്‍ മഹാരിബ്, ആദില്‍ അഖ്ല്‍ സാലിം, മുഹമ്മദ് ഖലീഫ് ആമിര്‍, സാലിം സബാഹ് ഈദാന്‍, ഹാജിര്‍ ഫഹദ് ഫറജ്, സാറ ഫഹദ് ഫറജ്, മറിയം ഫഹദ് ഫറജ്, യാസ്മിന്‍ മുഹമ്മദ് അബ്ദുല്‍ കരീം, സാലിഹ് തുഅ്മാഅ് അല്‍അന്‍സി, അബ്ദുസല്ലാം സബ്ഹാന്‍ അല്‍ഈദാന്‍, മിസ്ന ഖലീഫ് മനൂഹ്, നസ്മ മുഹമ്മദ് ഖാസിം, സഹ്ര്‍ ഖാസിര്‍ അലി ഗുലാം, ഫഹദ് സഅദ് അവാദ്, മുഹമ്മദ് ഫഹദ് അബദുല്ല സഈദ്, ദൈഫുല്ല ഫഹദ് അബ്ദുല്ല, ഫറജ് ഹമൂദ് ഫറജ് അല്‍അന്‍സി, ദാരിഹ് അഹ്മദ് റുവൈഹി ഖലഫ്, ഫഹദ് സഹീര്‍ അബ്ദുല്ല അല്‍അന്‍സി, അബ്ദുല്ല മസാഈദ് അല്‍അന്‍സി, അബ്ദുറഹ്മാന്‍ നാഫിഅ് റു
വൈലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.