Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: അമീര്‍ ഇന്ന് സൗദിയിലേക്ക്
കുവൈത്ത് സിറ്റി: റിയാദില്‍ നടക്കുന്ന 36ാമത് ജി.സി.സി രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഇന്ന് സൗദിയിലേക്ക് പുറപ്പെടും. കുവൈത്തില്‍നിന്നുള്ള ഉന്നത പ്രതിനിധി സംഘത്തെയും നയിച്ചുകൊണ്ടാണ് അമീര്‍ യാത്രതിരിക്കുക. സിറിയ, യമന്‍, ഇറാഖ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങള്‍ക്കുപുറമെ കുവൈത്ത് ഉള്‍പ്പെടെ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പുതിയ പശ്ചാത്തലത്തിലാണ് റിയാദില്‍ ജി.സി.സി നേതാക്കള്‍ സമ്മേളിക്കുന്നത്. മേഖലാ സംബന്ധമായും അന്താരാഷ്ട്ര പ്രാധാന്യമുള്ളതുമായ വിവിധ വിഷയങ്ങളില്‍ നിര്‍ണായക നിലപാടെടുത്ത അമീറിന്‍െറ സാന്നിധ്യം ഉച്ചകോടിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.