യൂത്ത് ഇന്ത്യ ഫുട്ബാള്‍: ഫഹാഹീല്‍ ജേതാക്കള്‍

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ മഹ്ബൂല, അബൂഹലീഫ യൂനിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ചോക്കോ നട്ട് സെവന്‍സ് ഫുട്ബാള്‍   ടൂര്‍ണമെന്‍റില്‍ യൂത്ത് ഇന്ത്യ ഫഹാഹീല്‍ ടീം ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മഹ്ബൂലയെ കീഴടക്കിയാണ്  ഫഹാഹീല്‍ കിരീടമുയര്‍ത്തിയത്. റഫീഖ് ബാബു, ഇഖ്ബാല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. 12 ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്‍റിലെ സെമിഫൈനലില്‍ ഫഹാഹീല്‍ സാല്‍മിയയെയും മഹ്ബൂല അബാസിയയെയുമാണ് പരാജയപ്പെടുത്തിയത്. 
ജേതാക്കള്‍ക്ക് ചോക്കോനട്ട് യൂത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും  കാസ്കോ റസ്റ്റാറന്‍റ് ഗിഫ്റ്റ് വൗച്ചറും കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്‍റ് എ.സി. സാജിദും റണ്ണറപ്പിന് ചോക്കോനട്ട് യൂത്ത് ഇന്ത്യ റണ്ണേഴ്സ് അപ് ട്രോഫിയും തക്കാര റസ്റ്റാറന്‍റ് ഗിഫ്റ്റ് വൗച്ചറും യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ശാഫിയും വിതരണം ചെയ്തു. മികച്ച ഗോള്‍ കീപ്പര്‍ മഹ്ബൂലയുടെ റഹ്മാന്‍ ഗോള്‍ഡന്‍ ബാള്‍ ട്രോഫിയും ഗോള്‍ഡന്‍ വോക്ക് റസ്റ്റാറന്‍റ് ഗിഫ്റ്റ് വൗച്ചറും കരസ്ഥമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ ഗോള്‍ കീപ്പര്‍മാരായ അനില്‍, ശബീര്‍, നാഗ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. 
യൂത്ത് ഇന്ത്യ അബൂഹലീഫ യൂനിറ്റ് പ്രസിഡന്‍റ് ഷംസീര്‍, മഹ്ബൂല യൂനിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, കെ.ഐ.ജി ഫഹാഹീല്‍ ഏരിയ വൈസ് പ്രസിഡന്‍റ് അന്‍വര്‍ ഷാജി, യൂത്ത് ഇന്ത്യ കായിക വിഭാഗം കണ്‍വീനര്‍ എം.എം. നൗഫല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
അബൂഹലീഫ അബ്ബാദ് ഇബ്നു ബഷര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ എ.സി. സാജിദ്, അനില്‍, വിനു എന്നിവര്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്‍റ് കണ്‍വീനര്‍ നിഹാദ്, യൂത്ത് ഇന്ത്യ ഫഹാഹീല്‍ സോണ്‍ കണ്‍വീനര്‍ മഹനാസ് എന്നിവര്‍ സമാപന സെഷന്‍ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.