Posted On
date_range Updated On
date_range താമസനിയമം ലംഘിച്ച 19 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: താമസനിയമം ലംഘിച്ച 19 പ്രവാസികളെ അറസ്റ്റ് ചെയ്തു. സബാഹ് അൽസലേം, ജലീബ് അൽഷുയൂഖ് എന്നിവിടങ്ങളിലായി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി. പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.