നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നോട്ടീസ് പതിക്കുന്നു
172 സ്ഥാപനങ്ങൾക്ക് പിഴ; നിയമലംഘനം : മുബാറക് അൽ കബീറിൽ നിരവധി കടകൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ നിയമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ് പരിശോധന തുടരുന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 172 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
സബാഹ് അൽ സാലിം മേഖലയിൽ നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ സംഘം നിരീക്ഷിച്ചു. തുടർന്ന് നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 172 സ്ഥാപനങ്ങൾക്കും കടകൾക്കും ഫോഴ്സ് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.
പൊതുജന സുരക്ഷയും അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. വാണിജ്യ, പാർപ്പിട ക്രമീകരണങ്ങളിൽ സുരക്ഷ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.