കുവൈത്തിൽ പിടികൂടിയ മയക്കുമരുന്ന് ഗുളികകൾ
Posted On
date_range Updated On
date_range 12 ലക്ഷം മയക്കുമരുന്ന് ഗുളിക പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 12 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 20 ലക്ഷം ദീനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. പ്രതിയെ നിയമ നടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.
മുബാറക് അൽ കബീറിൽ താമസിക്കുന്ന 47കാരനായ കുവൈത്ത് പൗരനാണ് പിടിയിലായത്. കുറച്ച് മുമ്പ് വിദേശത്തുനിന്ന് എത്തിച്ച് വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് നൽകി വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.