അ​ൻ​സാ​ർ ന​ജു​മു​ദീ​ൻ, ഷ​മീ​മ യാ​സ്മി​ൻ, ന​സീ​ല ഷ​ഫീ​ഖ്

യൂ​ത്ത് ഇ​ന്ത്യ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

മ​നാ​മ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ റമദാനിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്ന് മുതൽ മുപ്പത് വരെ നടത്തിയ മത്സരത്തിൽ ഇസ്‍ലാമിക ചരിത്രം, ഖുർആൻ, പ്രവാചക ചരിത്രം, സഹാബത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ചോദ്യങ്ങളുണ്ടായിരുന്നത്. ദിവസവും നൂറോളം പേർ പരിപാടിയിൽ പ​​ങ്കെടുത്തിരുന്നു.

മത്സരത്തിൽ അൻസാർ നജുമുദ്ദീൻ ഒന്നാം സ്ഥാനവും ഷമീമ യാസ്മിൻ രണ്ടാം സ്ഥാനവും നസീല ഷഫീഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് കൺവീനർ മുഹമ്മദ് ജൈസൽ, സിറാജ് കിഴുപ്പിള്ളിക്കര, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, ജനറൽ സെക്രട്ടറി ജുനൈദ്, വൈസ് പ്രസിഡന്റ് യൂനുസ് സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Youth India Ramadan Quiz Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.