യൂത്ത് ഇന്ത്യ മുഹറഖ് സർക്കിൾ പ്രസിഡന്റ് ബാസിമിന് യാത്രയയപ്പ് നൽകുന്നു
മനാമ: ജോലി ആവശ്യാർഥം ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന യൂത്ത് ഇന്ത്യ മുഹറഖ് സർക്കിൾ പ്രസിഡന്റ് ബാസിമിന് യാത്രയയപ്പും സ്നേഹാദരവും നൽകി.
യൂത്ത് ഇന്ത്യ മുഹറഖ് സർക്കിളിന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും യൂത്ത് ഇന്ത്യ ഇടപെടുന്ന മേഖലകളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും വളരെ ശ്രദ്ധേയമാണെന്ന് യാത്രയയപ്പ് യോഗത്തിൽ പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഏഴ് വർഷക്കാലം അദ്ദേഹം ബഹ്റൈനിൽ ഹോസ്പിറ്റൽ മേഖലയിൽ പ്രവർത്തിച്ചു. യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് യൂനുസ് സലിം, സിറാജ് എന്നിവർ അദ്ദേഹത്തിന് ഉപഹാരം നൽകി.
ജനറൽ സെക്രട്ടറി ജുനൈദ്, സാജിർ ഇരിക്കൂർ, ഇജാസ്, അഹദ്, ഷുഹൈബ്, അലി, അൽതാഫ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.