യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച യൂത്ത് ഇഫ്താർ
വെറുപ്പിനെ സാഹോദര്യംകൊണ്ട് ചെറുത്തുതോൽപിക്കുക -യൂത്ത് ഇഫ്താർ
മനാമ: വെറുപ്പിലൂടെ, വിദ്വേഷത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തിരിച്ചറിയുകയും സ്നേഹംകൊണ്ടും സാഹോദര്യംകൊണ്ടും അതിനെ മറികടക്കാനും യൂത്ത് ഇഫ്താർ ആഹ്വാനംചെയ്തു. സാമൂഹിക, സാംസ്കാരിക രംഗത്തെ യുവനേതാക്കന്മാരെ പങ്കെടുപ്പിച്ച് യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച യൂത്ത് ഇഫ്താർ ഡി ഫോർ മീഡിയ പ്രോജക്ട് മാനേജർ ഇ.എം. അംജദ് അലി ഉദ്ഘാടനം ചെയ്തു. വിവിധ യുവജന സംഘടന നേതാക്കൾ സംസാരിച്ചു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഇന്ത്യൻ ഇസ്ലാഹി സെന്റർ യൂത്ത് വിങ് കൺവീനർ മുംനാസ്, നജീബ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, ഐ.വൈ.സി കൺവീനർ സൽമാനുൽ ഫാരിസ്, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി അഷ്റഫ് എന്നിവരും മറ്റു സാമൂഹിക, കല, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. സാജിർ ഇരിക്കൂർ സ്വാഗതവും സിറാജ് കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു. ജുനൈദ്, ഇജാസ്, മിൻഹാജ്, സവാദ്, റഹീസ്, അജ്മൽ ശറഫുദ്ദീൻ, ബാസിം, ഫാജിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.