Posted On
date_range Updated On
date_range യുവജനദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ സെൻറ് പോൾസ് മാർത്തോമ യുവജന സഖ്യം യുവജനദിനം ആഘോഷിച്ചു. സെൻറ് പോൾസ് മാർത്തോമ പള്ളിയിൽ നടന്ന ചടങ്ങിന് യുവജന സഖ്യം അംഗങ്ങൾ നേതൃത്വം നൽകി.
സഖ്യം പ്രസിഡൻറ് ഫാ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. 'പ്രവാസികളും ഹൃദയാഘാതവും' വിഷയത്തെ ആസ്പദമാക്കി കിംസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗത്തിലെ ഡോ. ജൂലിയൻ ജോണി തൊട്ടിയാൻ ക്ലാസെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസിന് ഷിജു ടി. കുഞ്ഞുമോൻ, ആൻസി സാംസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.