യൂനിവേഴ്സിറ്റി ഓഫ് സ്ട്രാത്ത്ക്ലൈഡ് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു
മനാമ: യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ത്ക്ലൈഡിന്റെ ബഹ്റൈൻ ക്യാമ്പസിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. മനാമയുടെ ഹൃദയഭാഗത്തുള്ള ബഹ്റൈൻ ഹാർബർ ഹൈറ്റ്സിൽ, മനോഹരമായ ബഹ്റൈൻ ബേയുടെ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന ലൊക്കേഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ സർവകലാശാല പ്രവർത്തിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന സ്ട്രാത്ത്ക്ലൈഡ് ബഹ്റൈൻ ക്യാമ്പസിൽ എഞ്ചിനീയറിംഗിൽ 4 പ്രോഗ്രാമുകൾ, കമ്പ്യൂട്ടർ സയൻസിൽ 2 പ്രോഗ്രാമുകൾ, ബിസിനസ് പഠനത്തിൽ 2 പ്രോഗ്രാമുകൾ എന്നിവയാണ് പ്രധാനമായും നൽകുന്നത്. ഇതിനുപുറമേ പുതുതായി എം.എസ്.സി ഫിനാൻസ്, എം.എസ്.സി ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് എന്നീ രണ്ട് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ കൂടി നിലവിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.
സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലുള്ള പ്രധാന ക്യാമ്പസിലെ അതേ രീതിയും പാഠ്യപദ്ധതിയുമാണ് ഇവിടെയും പിന്തുടരുന്നത്. അതിനാൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്ലാസ്ഗോ ക്യാമ്പസിൽ നിന്നുള്ള നേരിട്ടുള്ള യുകെ യൂണിവേഴ്സിറ്റി ബിരുദമാണ് ലഭിക്കുക. വിദ്യാർത്ഥികൾക്ക് സജീവമായ പഠനാനുഭവം ഉറപ്പാക്കാൻ ആധുനിക ക്ലാസ് റൂമുകളും ഹൈടെക് ലബോറട്ടറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡെയ്‌ലി മെയിൽ യൂണിവേഴ്സിറ്റി ഓഫ് ദി ഇയർ അവോർഡ്‌സ് 2026-ൽ 'യുകെ യൂണിവേഴ്സിറ്റി ഓഫ് ദി ഇയർ' ബഹുമതിയും, ടൈംസ് ആൻഡ് സൺഡേ ടൈംസ് ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് 2026-ൽ 'സ്‌കോട്ടിഷ് യൂണിവേഴ്സിറ്റി ഓഫ് ദി ഇയർ' അംഗീകാരവും സർവകലാശാലയുടെ ഗ്ലാസ്ഗോ ക്യാമ്പസ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഇഞ്ചാസ് ബഹ്റൈൻ കമ്പനി പ്രോഗ്രാം മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ വിജയികളാകുകയും ചെയ്തിട്ടുണ്ട്. മികച്ച നിലവാരമുള്ള യുകെ വിദ്യാഭ്യാസം ബഹ്റൈനിൽ തന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമാണ് ഈ ക്യാമ്പസ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.