ശൈലേഷ്
Posted On
date_range Updated On
date_range വ്യാഴാഴ്ച നാട്ടിൽനിന്നെത്തിയ യുവാവ് മരിച്ചു
മനാമ: കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തെക്കേവളപ്പിൽ നാണുവിന്റെയും രാധയുടെയും മകൻ ശൈലേഷ് (40) ആണ് മരിച്ചത്. 12 വർഷമായി ബഹ്റൈനിലുണ്ട്. ഒരു വർഷമായി അറാദിലെ ടയർ ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് നാട്ടിൽനിന്ന് അവധിക്കുശേഷം മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.