നോർക്ക പ്രവാസി ഐ.ഡി കാർഡിന് അപേക്ഷിക്കാം
മനാമ: വിദേശത്ത് ആറുമാസത്തിൽ കൂടുതൽ തൊഴിൽ/ താമസ വിസയുള്ള 18 വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിെൻറ പ്രവാസി ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡൻറ് ഐ.ഡി.കാർഡിനും അപേക്ഷ നൽകാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.
ഇരു കാർഡുടമകൾക്കും നാലുലക്ഷം രൂപയുടെ അപകടമരണ ഇൻഷൂറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.നോർക്ക റൂട്ട്സിെൻറ സേവനങ്ങൾ ലഭ്യമാകുന്നതിന് ഇൗ കാർഡ് പ്രവാസികളെ സഹായിക്കുന്നു.
ആവശ്യമായ രേഖകൾ:
പാസ്പോർട്ടിെൻറ മുൻ പേജും അഡ്രസ് പേജും, വിസ പേജ്/വർക്ക് പെർമിറ്റ്/റസിഡൻറ്സ് പെർമിറ്റ് കോപ്പി, അപേക്ഷകെൻറ ഫോേട്ടായും ഒപ്പും. കാർഡിെൻറ കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പ് പുതുക്കാൻ അപേക്ഷ നൽകാം.
പ്രവാസി െഎ.ഡി കാർഡിന് www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ടോൾ ഫ്രീ നമ്പർ 18004253939 (ഇന്ത്യ),
OO918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം) . ഇ മെയിൽ idhelpdesk@norkaroots.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.