ബഹ്‌റൈനിൽ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ; 88 പുതിയ സ്ഥലങ്ങൾ അനുവദിച്ചു

മനാമ: റെസിഡൻഷ്യൽ താമസ മേഖലകളിലെ പാർക്കിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും അയൽക്കാർ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതിനുമായി ബഹ്‌റൈനിൽ 88 സർക്കാർ ഭൂമികൾ പാർക്കിങ് സൗകര്യങ്ങൾക്കായി അനുവദിച്ചു.

പ്രതിനിധി സഭ അംഗീകരിച്ച നിർദ്ദേശത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ആവശ്യമായ രജിസ്ട്രേഷൻ നടപടികളും ആധാരങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ റോഡ് വികസന പദ്ധതികളിലൂടെ രണ്ടായിരത്തിലധികം പബ്ലിക് പാർക്കിങ് ഇടങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്.

മനാമ, ജനബിയ്യ, അവാലി, അബു സൈബ, സമാഹീജ് എന്നീ പ്രദേശങ്ങളിലെ ഭൂമികളാണ് പാർക്കിങ്ങിനായി മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ മുഹറഖ് സിറ്റി ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ആദ്യ ഘട്ടത്തിന്റെ കീഴിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്.

ജനസംഖ്യ വർദ്ധനവും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കാരണം പാർക്കിങ് ലഭ്യമല്ലാത്തത് അയൽക്കാർ തമ്മിൽ തർക്കങ്ങൾക്കും സുരക്ഷാ വിഭാഗങ്ങൾക്ക് ലഭിക്കുന്ന പരാതികൾക്കും കാരണമാകുന്നുണ്ടെന്ന് എം.പി ബസ്മ അബ്ദുൽകരീം മുബാറക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് റെസിഡൻഷ്യൽ മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മൾട്ടി-സ്റ്റോറി കാർ പാർക്കുകളാക്കി മാറ്റണമെന്ന നിർദ്ദേശം അവർ മുന്നോട്ടുവെച്ചത്.

Tags:    
News Summary - Bahrain Allocates 88 Sites For Parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.