Posted On
date_range Updated On
date_range ബഹ്റൈനിൽ ഏഷ്യൻ പ്രവാസി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമടക്കം ദുരൂഹത സംശയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം
മനാമ: ബഹ്റൈനിൽ ഒരു കുടുംബത്തിലെ നാല് ഏഷ്യൻ പൗരന്മാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.