Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ ഓണ ഫോട്ടോ മത്സരം; സുമയ്യ ഷാഫി വിജയി
മനാമ: പ്രവാസി വെൽഫെയർ ബഹ്റൈൻ സംഘടിപ്പിച്ച പ്രവാസോണം 26 ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഓണ ഫോട്ടോ മത്സരത്തിൽ സുമയ്യ ഷാഫി വിജയിയായി.
"നിങ്ങളുടെ ഓണ നിമിഷങ്ങൾ പങ്കുവെക്കൂ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പ്രവാസികളാണ് തങ്ങളുടെ മാതൃനാടിന്റെ ഓർമ്മകൾ ഉണർത്തുന്ന മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. പ്രവാസലോകത്തെ ഓണാഘോഷങ്ങളുടെ വർണ്ണാഭമായ ഓർമ്മകൾ കോർത്തിണക്കാൻ ഈ മത്സരം വഴിയൊരുക്കി.
2026 ഒക്ടോബർ 01 വരെ നടന്ന ഡിജിറ്റൽ മത്സരത്തിൽ, ഏറ്റവും കൂടുതൽ കാണികളുടെ ലൈക്ക് നേടിയ ചിത്രത്തിനാണ് സമ്മാനം ലഭിച്ചത്. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട സുമയ്യ ഷാഫിക്ക് പ്രവാസോണം ഫോട്ടോ മത്സര കോഓർഡിനേറ്റർ അഡ്വ. ഷഫ്ന തയ്യിബ് അഭിനന്ദനങ്ങൾ അറിയിക്കുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.