മനാമ: മാമീർ വാട്ടർഫ്രണ്ട് വികസന പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ നിർമ്മാണ, മുൻസിപ്പാലിറ്റീസ്, നഗരാസൂത്രണ കാര്യ മന്ത്രി എഞ്ചിനീയർ ഇസ്സാം ബിൻ അബ്ദുല്ല ഖലാഫ് പദ്ധതിപ്രദേശം സന്ദർശിച്ചു. മന്ത്രിയെ സഹകരണ മുൻസിപ്പാലിറ് റി സർവീസ് അസി.അണ്ടർ സെക്രട്ടറി വഇൗൽ അൽ മുബാറക്, ജനറൽ ഡയറക്ടർ ഒാഫ് കാപ്പിറ്റൽ മുൻസിപ്പാലിറ്റി എഞ്ചിനീയർ ഷവ്ഖിയ ഹൊമയ്ദാൻ, റോഡ്സ് പദ്ധതി, വികസന ഡയറക്ടർ എഞ്ചിനീയർ സയിദ് ബദെർ അലവി എന്നിവർ ചേർന്ന് സ്വീകരിച്ചു. പദ്ധതിയുടെ ഘട്ടങ്ങളെക്കുറിച്ച് മന്ത്രി അന്വേഷിച്ച് മനസിലാക്കി.
പദ്ധതിയുടെ തീരപ്രദേശം വികസിപ്പിക്കുക, സന്ദർശകർക്കായി പ്രവേശ കവാടത്തിൽനിന്ന് സൂചന ബോർഡുകൾ സ്ഥാപിച്ചുള്ള സർവീസ് റോഡ് നിർമ്മിക്കുക എന്നിവയും ബന്ധപ്പെട്ടവർ വിവരിച്ചു. പദ്ധതിയുടെ പാതയോരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, തറ ഒരുക്കുക,നടപ്പാത സന്ദർശകർക്ക് ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, കുട്ടികൾക്കായി ചില വിനോദത്തിന് ഗയിമുകൾ, തീരത്തിന് അടുത്തായി വിവിധ കായിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യം എന്നിവ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
പൊതുജനങ്ങൾക്കായി വാട്ടർഫ്രണ്ട്, ഹരിത പദ്ധതികൾ സൃഷ്ടിക്കാനുള്ള നിർമ്മാണ, മുൻസിപ്പാലിറ്റീസ്, നഗരാസൂത്രണകാര്യ മന്ത്രാലയത്തിെൻറ ആസൂത്രണത്തിെൻറ ഭാഗമായാണ് മാമീർ വാട്ടർഫ്രണ്ട് വികസന പദ്ധതി. 720 മീറ്ററോളം ഈ പദ്ധതി വ്യാപിക്കുമെന്ന് കൂട്ടിച്ചേർത്ത മന്ത്രി പദ്ധതി പ്രദേശത്ത് പതിവ് നടത്തം, വ്യായാമം, കായിക പരിപാടികൾ എന്നിവ അനുവദിക്കും. റോഡ് നിർമ്മിക്കുന്നതിനുള്ള അനുമതികൾ സ്വീകരിച്ചു, പ്രവൃത്തി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.