മനാമ: കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ മന്ത്രാലയങ്ങളിലും ഏജൻസികളിലും സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം നടപ്പാക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ പ്രസിഡൻറ് അഹ്മദ് അൽ സയാദ് അറിയിച്ചു.
ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കും ഇത് നടപ്പാക്കുക. രണ്ടാഴ്ചത്തേക്ക് പകുതി വീതം ജീവക്കാർ ഒാഫീസിലും വീട്ടിലും മാറിമാറി ജോലി ചെയ്യും.
പ്രധാന സർക്കാർ ഏജൻസികളിലെ അഡ്മിനിസ്ട്രേറ്റീവ് ഇതര തസ്തികകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ഒാഫീസുകളിൽ ജീവക്കാരുടെ എണ്ണം കുറക്കുന്നതിനാണ് നടപടി.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ജീവനക്കാരെ നിശ്ചയിക്കുേമ്പാൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതുവഴിയുള്ള വീടുകളിലെ ആവശ്യങ്ങളും പരിഗണിക്കണം. പ്രായമായവർക്കും അസുഖങ്ങളുള്ളവർക്കും ഗർഭിണികൾക്കും മുൻഗണന നൽകണം. വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് അഹ്മദ് അൽ സയാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.