വിസ്‌ഡം വനിത സംഗമത്തിൽനിന്ന്

വിസ്‌ഡം വനിത സംഗമം ശ്രദ്ധേയമായി

മനാമ: ഒക്ടോബർ മാസത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം വിമൺ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വനിതാ സംഗമം അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. "കുടുംബിനികൾ ഖുർആനിൻ തണലിൽ" എന്ന ശീർഷകത്തിൽ ഹൂറ റയ്യാൻ മദ്രസ്സ ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സെൽവ അബ്ദുല്ല സ്വാഗതം പറഞ്ഞു

രണ്ടു ഘട്ടങ്ങളായി നടന്ന പരിപാടിയുടെ ആദ്യ സെഷനിൽ "ഖുർആനും നമ്മളും; ഒരു ആത്മ വിചാരണ" എന്ന വിഷയത്തെ ആസ്പദമാക്കി വസീം അഹ്മദ് അൽ ഹികമിയും, രണ്ടാമത്തെ സെഷനിൽ ഖുർആൻ ; പകരുക ഈ വെളിച്ചം എന്ന വിഷയത്തെ അധികരിച്ച് സ്വാലിഹ് അൽ ഹികമിയും സംസാരിച്ചു. ഖുർആൻ പഠനത്തോടനുബന്ധിച്ച് തനിക്കുണ്ടായ അനുഭവങ്ങൾ പഠിതാവായ നഫീസത്തുൽ മിസ്രി സദസ്സുമായി പങ്കുവെച്ചു. ക്യു.എച്ച്.എൽ.എസ്, ക്യു.വി.പി എന്നീ പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തിന് ശേഷം സൽമ മെഹ്‌ജൂബയുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.

Tags:    
News Summary - Wisdom Women's Conclave gains attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.